ഓര്‍മ്മളേ മരിക്കുവിന്‍
കവിത
ഓര്‍മ്മളേ മരിക്കുവിന്‍

എന്നിലെ മധ്യാഹ്ന്‍സൂര്യന്‍ കത്തി നില്‍ക്കുമ്പോള്
മധ്യപൂര്‍വ്വ ദേശത്തേക്ക് ഞാന്‍ പറന്നു പൊങ്ങി
യന്ത്രപക്ഷിതന്‍ കിളിവാതിലിലൂടെ കണ്ടു ഞാനെന്റെ വഞ്ചിനാടിനെ.
കേരവൃക്ഷ പുതപ്പിനിള്ളില്‍ മയ്ങ്ങുന്നിതെന്‍ വഞ്ചിനാട്
എങ്ങുനിന്നോയെത്തി ഒരു കൂട്ടം വെള്ളി മേഘങ്ങള്‍
മെല്ലെ തഴുകിയെന്റെ കിളി വാതിലട്ച്ചുവല്ലൊ.
ഞാന്‍പോലുമറിയാതപ്പൊളെന്‍ അന്തരാത്മാവില്
ഒരു വേര്‍പാടിന്‍ കിളി ചിറകടിച്ചുപറന്നുപോയി
മറഞ്ഞുപോയ് കാഴ്ച്ചയില്‍നിന്നുമെന്റെ കേരനാട്
കളകളം പാടുന്ന പുഴകളും പിന്നെ പച്ചപ്പുതപ്പിട്ട മാമലകളും
ബാല്യത്തിന്‍ മുത്തുമണികള്‍വീണുതിര്‍ന്നൊരാ കുന്നിന്‍ ചെരിവുകളും
എല്ലാം എല്ലാമോര്‍മ്മതന്‍ ചരടില്‍ കോര്‍ത്തിണക്കി
ഇടനെഞ്ചിന്‍ ചെപ്പിലടച്ചുവെച്ച് സ്വപ്നങ്ങള്‍ നെയ്യുന്ന പ്രവാസിയായി
ഓര്‍മ്മകളേ... നിങ്ങളെയും പേറിയലയുന്നു ഞാനീ ഉഷ്ണമരുഭൂവിന്‍ ഉഷ്ണക്കാറ്റിലും
അറിഞ്ഞില്ല ഞാന്‍ കാലത്തിന്‍പ്രകാശവേഗതയും!
കറങ്ങുന്ന കാലചക്രത്തിന്‍ ഗതിക്രമവും!
ഇന്നിതാ എന്നിലെ സൂര്യന്‍ പടിഞ്ഞാറെത്തിനില്‍ക്കുന്നു
നഷ്ടപ്പെട്ടുപോയി മാതാപിതാക്കള്‍ തന്‍ തലോടലും വാത്സല്യവും
പ്രാണസഖിതന്‍ ചുടുനിശ്വാസവും നിലാവുള്ള രാത്രിയും
ഓര്‍മ്മകളേ... എന്തിനെന്നില്‍ നീ കൊഴിഞ്ഞുവീണൊരാ-
വസന്തകാലത്തിന്‍ നിറമേറുംസ്മൃതികളുണര്‍ത്തീടുന്നു?
എന്തിനുനിങ്ങളീയെന്‍ ജീവിത സന്ധ്യയില്
അസ്വസ്ഥ്തന്‍ കടന്നല്‍കൂട് കുത്തിയിളക്കുന്നു?
എന്നിലെ സൂര്യന്‍ എരിഞ്ഞടങ്ങുന്നുവല്ലൊ?
അപ്പൊഴും ഒരു തീരാശാപമായ് നീയെന്നെ പിന്തുടരുന്നതെന്തേ ?
മരിക്കുവിന്‍ നിങ്ങള്‍, ഓര്‍മ്മകളേ മരിക്കുവിന്‍!
6 Comments:
ശങ്കരന്‍ പിന്നെയും തെങില്‍ തന്നെ .ഒരു എട്ടു മാസത്തെ നാട്ടിലെ ജീവിതത്തിനു ശേഷം പ്രവാസലോകത്തിലെ പുതിയ മെച്ചില്‍ പുറാങ്ങള്‍ തേടി ദുബായിയിലെ ക്സീസ്(സോനാപൂര്) എന്ന സ്ഥലത്ത് ഈ ഉള്ളവന്‍ പുതിയ ഇടം കണ്ടെത്തിയിരിക്കുകയാണ്. വളരെ ബുദ്ധിമുട്ടി ഒരു ഇന്‍റ്റെര്‍നെറ്റ് കഫെ തപ്പിപിടിച്ചാണു ഇത് പോസ്റ്റ് ഇടുന്നത് . അക്ഷര പിശാച് ഉണ്ട് പൊറുക്കുക.
നേരമ്പോക്കിനു വീണ്ടും സ്വാഗതം. കവിത ഇഷ്ടമായി.
This comment has been removed by the author.
നേരമ്പോക്കല്ലാതെ എഴുതിയ കവിത നന്നായിരിക്കുന്നു :-)
-പാര്‍വതി.
ഈ കവിത എഴുതിയിട്ടു കുറെ നാള്‍ ആയി, അതിനു ശേഷമാണു മോഹന്‍ലാലിന്‍റ്റെ തന്മാത്ര കണ്‍ടത്.അന്നു മുതല്‍ ഉള്ളില്‍ ഒരു പേടിതുടങിയത്.ഓര്‍മകളെ മരിക്കുവിന്‍ എന്നത് അറംപറ്റിക്കളയുമൊ എന്ന്.
എന്‍റ്റെ തലയില്‍ ഇടിവെട്ടല്ലെ എന്ന പ്രാര്‍ത്ഥനയോടെ നിങ്ങളുടെ നേരംപോക്ക്
jn,m.knjkn,lmkm
Post a Comment
<< Home