Wednesday, November 08, 2006

ഓര്‍മ്മളേ മരിക്കുവിന്‍

കവിത
ഓര്‍മ്മളേ മരിക്കുവിന്‍എന്നിലെ മധ്യാഹ്ന്‍സൂര്യന്‍ കത്തി നില്‍ക്കുമ്പോള്
‍മധ്യപൂര്‍വ്വ ദേശത്തേക്ക്‌ ഞാന്‍ പറന്നു പൊങ്ങി
യന്ത്രപക്ഷിതന്‍ കിളിവാതിലിലൂടെ കണ്ടു ഞാനെന്റെ വഞ്ചിനാടിനെ.
കേരവൃക്ഷ പുതപ്പിനിള്ളില്‍ മയ്ങ്ങുന്നിതെന്‍ വഞ്ചിനാട്‌
എങ്ങുനിന്നോയെത്തി ഒരു കൂട്ടം വെള്ളി മേഘങ്ങള്‍
മെല്ലെ തഴുകിയെന്റെ കിളി വാതിലട്ച്ചുവല്ലൊ.
ഞാന്‍പോലുമറിയാതപ്പൊളെന്‍ അന്തരാത്മാവില്
‍ഒരു വേര്‍പാടിന്‍ കിളി ചിറകടിച്ചുപറന്നുപോയി
മറഞ്ഞുപോയ്‌ കാഴ്ച്ചയില്‍നിന്നുമെന്റെ കേരനാട്‌
കളകളം പാടുന്ന പുഴകളും പിന്നെ പച്ചപ്പുതപ്പിട്ട മാമലകളും
ബാല്യത്തിന്‍ മുത്തുമണികള്‍വീണുതിര്‍ന്നൊരാ കുന്നിന്‍ ചെരിവുകളും
എല്ലാം എല്ലാമോര്‍മ്മതന്‍ ചരടില്‍ കോര്‍ത്തിണക്കി
ഇടനെഞ്ചിന്‍ ചെപ്പിലടച്ചുവെച്ച്‌ സ്വപ്നങ്ങള്‍ നെയ്യുന്ന പ്രവാസിയായി
ഓര്‍മ്മകളേ... നിങ്ങളെയും പേറിയലയുന്നു ഞാനീ ഉഷ്ണമരുഭൂവിന്‍ ഉഷ്ണക്കാറ്റിലും
അറിഞ്ഞില്ല ഞാന്‍ കാലത്തിന്‍പ്രകാശവേഗതയും!
കറങ്ങുന്ന കാലചക്രത്തിന്‍ ഗതിക്രമവും!
ഇന്നിതാ എന്നിലെ സൂര്യന്‍ പടിഞ്ഞാറെത്തിനില്‍ക്കുന്നു
നഷ്ടപ്പെട്ടുപോയി മാതാപിതാക്കള്‍ തന്‍ തലോടലും വാത്സല്യവും
പ്രാണസഖിതന്‍ ചുടുനിശ്വാസവും നിലാവുള്ള രാത്രിയും
ഓര്‍മ്മകളേ... എന്തിനെന്നില്‍ നീ കൊഴിഞ്ഞുവീണൊരാ-
വസന്തകാലത്തിന്‍ നിറമേറുംസ്മൃതികളുണര്‍ത്തീടുന്നു?
എന്തിനുനിങ്ങളീയെന്‍ ജീവിത സന്ധ്യയില്
‍അസ്വസ്ഥ്തന്‍ കടന്നല്‍കൂട്‌ കുത്തിയിളക്കുന്നു?
എന്നിലെ സൂര്യന്‍ എരിഞ്ഞടങ്ങുന്നുവല്ലൊ?
അപ്പൊഴും ഒരു തീരാശാപമായ്‌ നീയെന്നെ പിന്തുടരുന്നതെന്തേ ?
മരിക്കുവിന്‍ നിങ്ങള്‍, ഓര്‍മ്മകളേ മരിക്കുവിന്‍!Monday, November 06, 2006

കാത്തിരിപ്പ്

കവിത
കാത്തിരിപ്പ്‌


ആയിരം കാതങ്ങള്‍ക്കിപ്പുറം കാതോര്‍ത്തിരിപ്പാണ്‌
ഓര്‍ത്തോര്‍ത്തിരുപ്പാണ്‌ ഓര്‍മ്മവെച്ചിരിപ്പാണ്‌
ഓളങ്ങളെ പോലെ അലതല്ലി അലതല്ലി
ആര്‍ത്തലയ്ക്കുന്നോരു ശാന്തമാകാത്തൊരു
ശാന്തസമുദ്രം പോലെ ശാന്തി കിട്ടാത്തൊരു
ശക്തിയില്ലാത്തൊരു കൊച്ചു മനസ്സുമായ
ഇരിപ്പാണു ഞാനീ പേര്‍ഷ്യാമരുഭൂമിയില്‍.
എന്റെ; അല്ല! ആയിരങ്ങള്‍ സ്വപ്നം കാണുന്ന
അവരുടെ സ്വപ്നങ്ങള്‍ക്ക്‌ ചിറകുകള്‍ മുളപ്പിക്കുന്ന-
സ്വപ്നനഗരിയല്ലേയിത്‌
ഊണിലും ഉറക്കിലുംസ്വപ്പ്നംകണ്ട സ്വര്‍ണ്ണനഗരിയല്ലേയിത്‌
എന്നിട്ടുമെന്തേയെന്റെ സ്വപ്നങ്ങള്‍ക്ക്‌ ചിറകു മുളയ്ക്കാത്തത്‌
ഹോ! ഇല്ല! മുളയ്ക്കില്ല എന്റെ ചിറകുകള്‍കരിഞ്ഞുപോയ്‌ ഈ ഉഷ്ണമരുഭൂമിയല്
‍എന്നാലും എന്റെ സ്വപ്നങ്ങള്‍ക്കന്ത്യമില്ലല്ലൊ?
‍ആതളിരിടുന്ന സ്വപ്നങ്ങളില്‍ കാണുന്നു ഞാന്‍ ഒരു സപ്നം
ദാ...!! മുളയ്ക്കുന്നു ചിറകുകള്‍ എന്റെ സ്വപ്നങ്ങള്‍ക്ക്‌
പക്ഷേ....!!?പറക്കുവാനാകുന്നില്ലെന്റെ സ്വപ്നങ്ങള്‍ക്ക്‌ഭാരമേറിപ്പോയ്‌
താങ്ങുവാനാകുന്നില്ലതിന്റെ ഭാരം ആ കൊച്ചു ചിറകുകള്‍ക്

Friday, November 03, 2006

കിളികള്‍

കൂടണയാന്‍ ഉള്ള യാത്രയില്‍ ഈ കൊമ്പത്ത് ഇത്തിരി നേരം ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരാ പുന്നാരകിളി ചോദിച്ചു
കൂട്ടിന്നിളം കിളി ചങ്ങാലിപൈങ്കിളി ആ കൊമ്പും വിട്ടിങ്ങോട്ട് പോരാമൊ??/

Saturday, October 14, 2006

ആറ്(ആര്‍ ട്ട്)

പ്രകൃതിയുടെ കണ്ണാടി; മുഖം നോക്കുന്ന പാടി പുഴയോരം
ഈ പുഴയുടെ കുന്നിന്‍ മുകളില്‍ നിന്നുള്ള കാഴ്ച്ചയാണു്‌ താഴെ കാണുന്നത്(കണ്ണൂരിലെ ചെറുകുന്നിലെ പാടി കുന്നും , പാടിപുഴയും )

കുന്നിന്‍ പുറത്തിരുന്നീ കാഴ്ച്ചകള്‍ കാണുമ്പൊള്‍
കുതറിപ്പായറുണ്ടെന്‍ സ്മ്രിതിസൂചിക ഇടക്കിടെ

കണ്ണാന്തളി

.കുന്നിന്‍ മുകളില്‍ ആരും കണാതെ വിരിഞ്ഞ്, കൊഴിയുന്ന കണ്ണാന്തളിപൂവ് ചെറുകുന്ന് പാടികുന്നില്‍ നിന്ന്(കണ്ണൂര്‍ )