Saturday, October 14, 2006

തുരപ്പന്‍ മാര്‍

ഹൃദയം കാര്‍ ന്ന് തിന്നുന്ന ഹൃദയശൂന്യത;മാടായിപാറയുടെമറ്റൊരു കാഴ്ച്ച.(പശ്ചാത്തലത്തില്‍ ഏഴിമല)

6 Comments:

At 5:55 AM, October 17, 2006, Blogger nerampokku said...

കണ്ണൂരിലെ മിക്ക കുന്നുകളുടെയും അവസ്ത് ഇതു തന്നെയാണ്. പച്ച പുതപ്പിട്ട കുന്നുകള്‍ ഒക്കെയും ചുവന്നുപോയി

 
At 6:06 AM, October 17, 2006, Blogger മനോജ് കുമാർ വട്ടക്കാട്ട് said...

ഈ ഭൂമി നമ്മുടെ മക്കളില്‍ നിന്നും നാം കടം വാങ്ങിയതാണെന്ന് നമ്മള്‍ തന്നെ മറന്നുപോകുന്നു.

 
At 6:26 AM, October 17, 2006, Blogger Aravishiva said...

കണ്ണൂരിന്റെ മാസ്മരികത കളിയാട്ടം എന്ന സിനിമയില്‍ പകര്‍ത്തിയിരുന്നു...മറ്റെവിടെങ്കിലും പകര്‍ത്തിയിരുന്നുവോ എന്നോര്‍മ്മയില്ല...നല്ല പടം :-)

 
At 9:13 AM, October 18, 2006, Blogger Salil said...

മാടായിപ്പാറ, ഖനനം എന്ന ഓമനപ്പേരില്‍ ആണ്‌ നശിപ്പിക്കപ്പെടുന്നത്‌ .. മറ്റുള്ള കുന്നുകള്‍ വയല്‍ നികത്തി കെട്ടിടം പണിയാനാണ്‌ നികത്തുന്നത്‌ .. ഇച്ചിരി ഉള്ളോട്ടേക്ക്‌ പോയാല്‍ കാണാം ചോറി പിടിച്ച കുന്നുകള്‍ എല്ലായിടത്തും .. ചില സ്ഥലങ്ങളില്‍ ജനങ്ങള്‍ പ്രതിരോധിക്കുന്നു ... കേരളത്തിന്റെ ഭൂപടം ഞങ്ങള്‍ പഠിച്ചത്‌ കടലിനും മലനിരകള്‍ക്കും ഇടയിലുള്ള ഇടനാടന്‍ കുന്നുകള്‍ എന്നായിരുന്നു .. ഇടനാടന്‍ കുന്നുകള്‍ ഒക്കെ കണ്‍വെട്ടത്ത്‌ നിന്നും മറയുകയായി ..

 
At 9:47 AM, October 18, 2006, Blogger Abdu said...

ചില ചുവപ്പുകളില്‍ എന്റെ ചൊര തിളക്കില്ല,

നമ്മെ ആരൊക്കെയൊ തുരന്ന് കൊണ്ടിരിക്കുന്നു,
എന്നിട്ടും നമ്മളിപ്പൊഴും‍ തുരപ്പന്‍‌മാരെ പൂജിക്കുന്നു,
എതിര്‍കുന്നവരെ വികസനവിരുദ്ധരുമാക്കുന്നു,

ചില വേദനകള്‍ക്ക് കണ്ണിരുണ്ടാവില്ല, നടുക്കത്തില്‍നിന്ന് ഉണരും മും‌ബേ അവ നമ്മേകൂടി നശിപ്പിച്ചിരുക്കും

-അബ്ദു-

 
At 7:04 AM, October 20, 2006, Blogger nerampokku said...

തുരപ്പന്മാരോട് പ്രതികരിച്ച എല്ലാവര്‍ ക്കും നന്ദി

 

Post a Comment

<< Home